Monday, July 29, 2013

മഴയും മഴക്കെടുതിയും...

    ജൂണില്‍ തന്നെ മഴ ശക്ത്ത്തിയാര്‍ജിച്ചു.വൈദ്യുതി പ്രതിസന്ധിയില്‍പെട്ട് നട്ടം തിരിയുന്ന കേരളജനതക്കും വൈദ്യുദിബോര്‍ഡിനും ആശ്വാസത്തിന്‍ ദിനങ്ങള്‍,പവര്‍കെട്ടിനുശമനം വരുമല്ലോ...
എന്നാല്‍ വില്ലന്‍ പനിക്കും,വില്ലന്‍ കൊതുകുകള്‍ക്കും യാതൊരു പഞ്ഞവുമില്ല.....
    മഴക്കാലം അടുത്തതോടെ ആരോഗ്യവകുപ്പിനും ആരോഗ്യമന്തിക്കും മഴക്കെടുതി ഉറപ്പ്. പ്രതിപക്ഷത്തിന് മഴയെന്നോ, വെയിലെന്നോ നോട്ടമില്ലല്ലോ.. എപ്പോള്‍ വേണമെങ്കിലും എട്ടിന്റെ പണി പ്രതീക്ഷിച്ചിരിക്കണം .ഇത്തവണ അത് മുന്‍കൂട്ടി കണ്ട ഭരണപക്ഷം ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിഞ്ഞു.സായാഹ്ന ഒ.പി എന്ന നാമത്തില്‍.എന്നിട്ടോ..?.കേരളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞട്ടെന്തു കാര്യം..? സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്ളടത്തോളം കാലം പ്രതിപക്ഷത്തിനു പിടിവള്ളി അത് തന്നെ..എന്നാല്‍ ഭരണപക്ഷത്തെ കുററപ്പെടുത്തുന്നതല്ലാതെ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്നത് പരമാര്‍ത്ഥം..മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കണമെങ്കില്‍ നാം തന്നെ മുന്‍കൈയെടുക്കണം.
    കേരളീയന് മഴപനി വിഷയമല്ല, പനിയെ തുരത്താന്‍ ഒരു കുപ്പി മതി... കുപ്പി എന്ന് പറഞ്ഞപ്പോള്‍ സംശയിക്കേണ്ട മദ്യകുപ്പി തന്നെ... അതാണല്ലോ പനിക്കെതിരെയുളള ഒററമൂലി.....
തണുപ്പകററാന്‍ കേരളീയന്റെ ഇഷ്ട പാനീയം മദ്യം തന്നെ.....
    മഴയായാലും പനിയായാലും കേരളപോലീസിന് കോളാണല്ലോ......
പെരുമഴയത്ത് റോഡിലെ മഴകുഴികള്‍ ചാടി ചീറി പാഞ്ഞ് വരുന്ന യാത്രികനെ സ്വീകരിക്കാന്‍ വഴിയോരത്ത് ഊതിക്കല്‍ യന്ത്രവുമായി കേരളപോലീസ് ഉറപ്പ്, മഴയത്ത് മദ്യപിക്കാത്ത മദ്യപാനിക്ക് നാട്ടില്‍
പുല്ല് വിലയാണല്ലോ......
    എന്നാല്‍ യൂത്തിന്റെ ട്രന്‍ഡ് കാലന്‍ കുട തന്നെ.... കൂടെ മഴക്കാല ഫാഷനുകള്‍ വേറെയും......
കുട ലേശം വമ്പനാണെങ്കിലും അത് ചൂടി നടക്കുന്നതും കയ്യിലുളളതും ഒരു പ്രൗഡി തന്നെ........
അത് പോപ്പി കുടയായാലും ചൈനീസ് കുടയായാലും.അത് ഒരു. ആനചന്തം തന്നെ.......
    വാദ് വെപ്പ് വിവാദത്തില്‍പ്പെട്ട് കുഴഞ്ഞ് കൊച്ചിയിലെത്തിയ ശ്രീശാന്തിനെ വരവേററതും മഴ തന്നെ.. തലയൊന്ന് തണുപ്പിക്കാന്‍ ഈശ്വരന്‍ കനിഞ്ഞ് അനുഗ്രഹിച്ചപോലെ......
മഴകനത്താലും കുഴഞ്ഞ് മറിഞ്ഞാലും കൊതുകിന്റെ കുത്തിന് പോമഴി ബാററ് തന്നെ......
എന്നാല്‍ രാഷ്ട്രീയക്കാരുടെ കുത്തലിനാണ് അറുയതിയില്ലാത്തത് അവര്‍ പരസ്പരം കുത്തിക്കൊണ്ടേ ഇരിക്കും അത് പി.സി ജോര്‍ജ് ്‌ െഗണേഷ് ആയാലും, വി.എസ് ്‌ െപിണറായി ആയാലും......
കുത്തല് തുടര്‍ന്ന് കൊണ്ടേ ഇരിക്കും.... മഴയെന്നോ വെയിലെന്നോ ഇല്ലാതെ.....
    മഴയെത്തി നാട്ടിന്‍പുറത്തുകാര്‍ക്ക് ഊത്തക്കോളും.., കടാപ്പുറംകാര്‍ക്ക് ട്രോളിങ് നിരോധനവും.... എന്നാലും കാലമില്ലാതെ ഊത്തക്കോള് വാരുന്ന പാര്‍ട്ടിക്കാരും, കോണ്‍ട്രാക്ടര്‍മാരും
ഉണ്ട്.
എന്തായാലും ഈ പെരുമഴയത്ത് നമ്മുടെ മുഖ്യമന്ത്രിക്ക് സൂര്യാഘാതം ഏററത് ഭയങ്കരം തന്നെ.....
ഏതായാലും മഴയടുത്താല്‍ കേരളത്തില്‍ മടിയന്‍മാര്‍ക്കും കുടിയന്‍മാര്‍ക്കും പഞ്ഞമൊന്നുമില്ല എന്നത് മററെറാരു പരമാര്‍ത്ഥം....